Begin typing your search...

യുവാക്കൾക്ക് തോക്കുകൾ നൽകി പരിശീലനം ; കർണാടകയിൽ ശ്രീ രാമസേനാംഗങ്ങൾക്ക് എതിരെ കേസ്

യുവാക്കൾക്ക് തോക്കുകൾ നൽകി പരിശീലനം ; കർണാടകയിൽ ശ്രീ രാമസേനാംഗങ്ങൾക്ക് എതിരെ കേസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തോക്കുകൾ ഉൾപ്പെടെയുള്ള ആയുധ പരിശീലനം നടത്തിയ ശ്രീ രാമസേനാംഗങ്ങൾക്കെതിരെ കേസ്. കർണാടകയിലെ ബാഗൽഘോട്ടിലാണ് അനുമതി നേടാതെയുള്ള ആയുധ പരിശീലനം ശ്രീ രാമ സേന സംഘടിപ്പിച്ചത്. 2024 ഡിസംബർ 25 മുതൽ 29 വരെയായിരുന്നു തോഡൽബാഗി ഗ്രാമത്തിൽ വച്ച് ആയുധ പരിശീലനം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 180ലേറെ യുവാക്കളാണ് ക്യാംപിലുണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ ലാത്തി അടക്കമുള്ള ആയുധ പരിശീലനങ്ങൾ നൽകിയ ക്യാപിലെ അവസാന ദിവസം എയർ റൈഫിൾ ഉപയോഗിക്കാൻ പരിശീലിക്കാൻ അവസരം നൽകുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടിയുടെ സംഘാടകർ വിശദമാക്കുന്നത്. കരാട്ടെ അടക്കമുള്ള വിവിധ സാഹസിക പരിശീലനങ്ങളാണ് വ്യക്തിത്വ വികസന പരിശീലന ക്യാമ്പിൽ നടന്നതെന്നുമാണ് ശ്രീരാമ സേനാ നേതാക്കൾ പ്രതികരിക്കുന്നത്. ക്യാമ്പിൽ തോക്ക് പരിശീലനം അടക്കമുള്ളതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രകാശ് പട്ടാര, മഹേഷ് ബിരാദാര, യമനപ്പ കോരി, ആനന്ദ് ജംബഗിമഠ്, രാജു ഖാനപ്പനവര, ഗംഗാധര കുൽക്കർണി മഹേഷ റൊക്കഡെ, മഹന്തേഷ് ഹൊന്നപ്പന വര, ഭരത ലഡ്ഡി, എരപ്പ പൂജാരി തുടങ്ങി 27 പ്രവർത്തകർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്.

യുവാക്കളെ ധീരരും അച്ചടക്കവും ഉള്ളവരായി വളർത്താൻ എല്ലാ വർഷവും ഇത്തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇത് പുതിയ കാര്യമല്ലെന്നുമാണ് ശ്രീരാമസേന സ്ഥാപക അധ്യക്ഷൻ പ്രമോദ മുത്തലിക് സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. എയർഗൺ ഒരു ആയുധമല്ലെന്നും ഇതിന്റെ പരിശീലനം എങ്ങനെ നിയമ വിരുദ്ധമാകുമെന്നുമാണ് പ്രമോദ മുത്തലിക് പ്രതികരിക്കുന്നത്. മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിത്താഴുന്ന യുവാക്കളെ തിന്മയിൽ നിന്ന് അകറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശീലനം എന്നും എല്ലാ വർഷവും ഇത് ചെയ്യുമെന്നും പ്രമോദ മുത്തലിക് വിശദമാക്കി.

WEB DESK
Next Story
Share it