Begin typing your search...

മധ്യപ്രദേശിൽ പരിശീലനത്തിനിടയിൽ വിമാനം തകർന്ന് വീണു ;വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

മധ്യപ്രദേശിൽ പരിശീലനത്തിനിടയിൽ വിമാനം തകർന്ന് വീണു ;വനിതാ പൈലറ്റിന് ഗുരുതര പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധ്യപ്രദേശിൽ പരീശീനലത്തിനിടയിൽ വിമാനം തകർന്നുവീണു. വനിതാപൈലറ്റിന് ഗുരുതര പരിക്കേറ്റു. വിമാനം പറന്നുയർന്നതിന് പിന്നാലെ എഞ്ചിന് തകരാറുണ്ടായതാണ് അപകടത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വനിതാ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ധന ആസ്ഥാനമായുള്ള ചൈംസ് ഏവിയേഷൻ അക്കാദമിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 172 എന്ന സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗുണ പൊലീസ് സബ് ഇൻസ്പെക്ടർ ചഞ്ചൽ തിവാരി പറഞ്ഞു.

നീമച്ചിൽ നിന്ന് ധനയിലേക്ക് പറക്കുന്നതിനിടയിലാണ് വിമാനത്തിന് തകരാർ സംഭവിച്ചു. തുടർന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കാൻ തീരുമാനിച്ചത്. ഇതിനിടിയിൽ വിമാനത്തിന്റെ നിയ​ന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, ലാൻഡിംഗിനിടെ വിമാനം നിയന്ത്രണം വിട്ട് കുറ്റിക്കാട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം മറിയുകയും വിമാനത്തിൽ നിന്ന് പെട്രോൾ ചോർന്നൊലിക്കുകയും ചെയ്തു.

WEB DESK
Next Story
Share it