Begin typing your search...

ജാർഖണ്ഡിൽ ട്രെയിൻ ഇടിച്ച് വൻ അപകടം; 12 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്, നിരവധി പേർക്ക് പരിക്ക്

ജാർഖണ്ഡിൽ ട്രെയിൻ ഇടിച്ച് വൻ അപകടം; 12 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ട്, നിരവധി പേർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ ഇടിച്ച് വൻ അപകടം. സംഭവത്തില്‍ 12പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായാണ് വിവരം. രണ്ടു പേരുടെ മരണമാണ് ഇതുവരെ അധികൃതര്‍ സ്ഥിരീകരിച്ചതെങ്കിലും 12പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥലത്തേക്ക് പോവുകയാണെന്നും 2പേര്‍ മരിച്ചതായാണ് വിവരമെന്നും മരണ സംഖ്യ സംബന്ധിച്ചോ മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ലെന്ന് ജംതാര ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇന്ന് രാത്രിയോടെ ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ സഞ്ചരിച്ച ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് കേട്ട് റെയില്‍വെ ട്രാക്കിലേക്ക് യാത്രക്കാര്‍ ചാടുകയായിരുന്നു. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ ട്രാക്കിലൂടെ വരുകയായിരുന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് അപകടം. ഇവരെ ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. യാത്രക്കാര്‍ക്ക് മുകളിലേക്ക് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയുണ്ടായ ദാരുണ അപകടത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു. അതേസമയം, യാത്രക്കാര്‍ ചാടിയ ട്രെയിനില്‍ തീപിടിത്തമുണ്ടായോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

WEB DESK
Next Story
Share it