Begin typing your search...

ഛത്തീസ്ഗഡിൽ കടുത്ത മത്സരം തുടരുന്നു;ലീഡ് നില മാറിമറിയുന്നു

ഛത്തീസ്ഗഡിൽ കടുത്ത മത്സരം തുടരുന്നു;ലീഡ് നില മാറിമറിയുന്നു
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

എക്‌സിറ്റ്‌പോളുകള്‍ കോണ്‍ഗ്രസിന് വിധിയെഴുതിയ ഛത്തീസ്ഗഡില്‍ കടുത്ത മത്സരം നടന്നുവെന്ന് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നു. 40 സീറ്റിലേറെ ലീഡ് എടുത്ത കോണ്‍ഗ്രസ് പിന്നീട് പിന്നോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.

ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ബിജെബി 45 സീറ്റിലും കോണ്‍ഗ്രസ് 43 സീറ്റിലും ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍‌‌ മധ്യപ്രദേശിലും രാജസ്ഥാനിലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ബിജെപി വ്യക്തമായ ലീഡ് എടുത്തു.

ഒടുവിലത്തെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശില്‍ 137 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 93 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനില്‍ ബിജെപിയുടെ ലീഡ് നില 97ല്‍ എത്തി. കോണ്‍ഗ്രസ് 84 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

WEB DESK
Next Story
Share it