Begin typing your search...

പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്; ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ

പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്; ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്ന് സിപിഐ ദേശീയ കൗൺസിലിൽ വിമർശനം. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലടക്കം ഇൻഡ്യ മുന്നണിയിൽ ഒരുമയില്ലെന്നും വിമർശനമുയർന്നു. വിശാലാടിസ്ഥാനത്തിലുള്ള സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള കാര്യങ്ങൾ അത്ര ഭംഗിയായല്ല നീങ്ങുന്നത്. ആശയപരമായി ഒരുമയില്ലാതെയും പരസ്പര ബഹുമാനമില്ലാതെയാണ് മുന്നണിയുടെ പോക്ക്. സീറ്റ് വിഭജനത്തിൽ വലിയ പാർട്ടികൾ ചെറു പാർട്ടികളെ അവഗണിക്കുന്നുവെന്നും ദേശീയ കൗൺസിൽ വിമർശനമുന്നയിച്ചു.

ബിജെപിക്കെതിരെയും ദേശീയ കൗൺസിൽ രൂക്ഷവിമർശനം നടത്തി. രാജ്യത്ത് നുഴഞ്ഞുകയറ്റം ഉണ്ടെങ്കിൽ അതിന് ഉത്തരവാദികൾ ഭരണകൂടമാണ്, ജാർഖണ്ഡിലെ ഇത്തരം പ്രചാരണങ്ങളെ ജെഎംഎം അതിജീവിച്ചുവെന്ന് പറഞ്ഞ കൗൺസിൽ മഹാരാഷ്ട്രയിലെ ബിജെപി വിജയത്തിന് പിന്നിൽ പണാധിപത്യമാണെന്നും ആരോപിച്ചു. ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ബിജെപിയും സഖ്യകക്ഷികളെയും പ്രതിരോധിക്കുകയായിരുന്നു ഇൻഡ്യ മുന്നണിയുടെ പാട്‌നയിൽ കൂടിയ യോഗത്തിന്റെ ലക്ഷ്യം. മതേതരത്വ ജനാധിപത്യ പാർട്ടികളെ ഒരുകുടകീഴിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം പക്ഷേ ഹരിയാനയിലും ജമ്മുകശ്മീരിലും ജാർഖണ്ഡിലും മഹാരാഷ്ട്രയിലും സീറ്റ് വിഭജനം നല്ല രീതിയിലല്ല മുന്നോട്ടുപോയത്. സീറ്റ് വിഭചനത്തിൽ ഇടതു പാർട്ടികളെ അരികുവൽക്കരിക്കുന്ന നിലപാടാണ് കോൺഗ്രസിന്. ഹരിയാനയിൽ കോൺഗ്രസ് ഇടത് പാർട്ടികൾക്ക് അർഹിക്കുന്ന പരിഗണന നൽകിയില്ല, മറ്റു പാർട്ടികളുടെ മേൽ കോൺഗ്രസ് മേധാവിത്വം പുലർത്തുകയാണ്. തങ്ങളുടെ വിയോജിപ്പ് കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. വരുംനാളുകളിൽ ഇൻഡ്യ മുന്നണിയെ കൂടുതൽ ശക്തികരിക്കണമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it