Begin typing your search...

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എത്തുന്ന പ്രവണത വർധിക്കുന്നു; അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ എത്തുന്ന പ്രവണത വർധിക്കുന്നു; അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സംസ്ഥാനങ്ങൾ സുപ്രീം കോടതിയിൽ എത്തുന്ന പ്രവണത കൂടുന്നുവെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി. കഴിഞ്ഞ നാളുകളിൽ ഇത്തരം ഹർജികൾ വർധിച്ചു വരികയാണ്. പുതിയ ഭരണഘടന വിഷയങൾ ഉയർത്തുന്ന ഹർജികളാണിവ. രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജിയടക്കം എത്തിയ പാശ്ചത്തലത്തിലാണ് എ ജിയുടെ പ്രതികരണം. നേരത്തെ വായ്പാ പരിധിയുടെയും ഫണ്ട് വിതരണത്തിന്റെയും പേരിൽ കേരളം കേന്ദ്ര സർക്കാറിനെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. ഇതേ ആവശ്യമുന്നയിച്ച് കർണാടകയും സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്. അതിനിടെയാണ് ബില്ലുകൾ തടഞ്ഞുവെക്കുന്നതിൽ രാഷ്ട്രപതിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെ രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.

WEB DESK
Next Story
Share it