Begin typing your search...

ജാമ്യ ഹർജി തള്ളുമെന്ന് സുപ്രീംകോടതി ; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ

ജാമ്യ ഹർജി തള്ളുമെന്ന് സുപ്രീംകോടതി ; ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ച് ജാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ദ് സോറൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. കള്ളപ്പണ കേസിലെ ഇഡിയുടെ അറസ്റ്റിനെതിരെയാണ് ഹേമന്ത് സോറൻ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാൽ ഈ അപേക്ഷ സ്വീകരിക്കാൻ കോടതി വിസ്സമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹര്‍ജി സ്വീകരിച്ചാൽ ജാമ്യപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് കാട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്. തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബലാണ് ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.

WEB DESK
Next Story
Share it