Begin typing your search...

'രാജ്യത്തെ പെൺമക്കൾ തോറ്റു' ; ബ്രിജ് ഭൂഷൺ സിംഗിന്റെ മകൻ കരൺ ഭൂഷണിന് സീറ്റ് നൽകിയതിനെതിരെ സാക്ഷി മാലിക്

രാജ്യത്തെ പെൺമക്കൾ തോറ്റു ; ബ്രിജ് ഭൂഷൺ സിംഗിന്റെ മകൻ കരൺ ഭൂഷണിന് സീറ്റ് നൽകിയതിനെതിരെ സാക്ഷി മാലിക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ്രിജ്ഭൂഷണിന്‍റെ മകന് സീറ്റ് നൽകിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. 'രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു' എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെൺമക്കളുടെ മനോവീര്യം ബി ജെ പി തകർത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നിൽ രാജ്യത്തെ സർക്കാർ ഇത്ര ദുർബലമാണോയെന്നും ചോദിച്ചു.

ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിംഗിന് പകരമാണ് മകന് ബി ജെ പി സീറ്റ് നൽകിയത്. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലാണ് ബ്രിജ് ഭൂഷൺ സിംഗിന്‍റെ മകൻ കരൺ ഭൂഷൺ സിംഗിന് സീറ്റ് നല്കിയത്. ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ പ്രസിഡൻറാണ് 34 കാരനായ കരൺഭൂഷൺ സിംഗ്. ബ്രിജ്ഭൂഷണ് എതിരെ പ്രചാരണം നടത്തുമെന്ന് ഗുസ്തി താരങ്ങൾ വ്യകതമാക്കിയിരുന്നു. ബ്രിജ് ഭൂഷൺ സിംഗിന് സീറ്റു നല്കരുതെന്ന് ഹരിയാനയിലെ ജാട്ട് സമുദായ സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മകന് സീറ്റ് നല്കി ബ്രിജ് ഭൂഷണെ ബി ജെ പി അനുനയിപ്പിച്ചത്.

WEB DESK
Next Story
Share it