Begin typing your search...

ദേവഗൗഡ കുടുംബത്തിലെ പോര് മറനീക്കി പുറത്തേക്ക് ; പ്രജ്ജ്വലിനേയും അച്ഛൻ ദേവഗൗഡയെയും കുറ്റപ്പെടുത്തി എച്ച് ഡി കുമാരസ്വാമി

ദേവഗൗഡ കുടുംബത്തിലെ പോര് മറനീക്കി പുറത്തേക്ക് ; പ്രജ്ജ്വലിനേയും അച്ഛൻ ദേവഗൗഡയെയും കുറ്റപ്പെടുത്തി എച്ച് ഡി കുമാരസ്വാമി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലെ ഹാസൻ ലോക്സഭാ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാർത്ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ വീണ്ടും തള്ളിപ്പറഞ്ഞും അച്ഛൻ ദേവഗൗഡയെ കുറ്റപ്പെടുത്തിയും എച്ച്ഡി കുമാരസ്വാമി രം​ഗത്ത്. പ്രജ്വലിനെ സ്ഥാനാർഥിയാക്കാൻ നിർബന്ധം പിടിച്ചത് ദേവഗൗഡയാണെന്ന് കുമാരസ്വാമി പറഞ്ഞു.

ബിജെപി പ്രജ്വലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ പ്രജ്വലിന് ഹാസൻ സീറ്റ് നൽകണമെന്ന് നിർബന്ധം പിടിച്ചത് തന്‍റെ അച്ഛൻ തന്നെയാണെന്നും കുമാരസ്വാമി പറഞ്ഞു. ഇതോടെ ദേവഗൗഡ കുടുംബത്തിലെ പോര് മറ നീക്കി പുറത്തേക്ക് വന്നിരിക്കുകയാണ്. അതേസമയം, പ്രജ്വൽ രേവണ്ണക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചുവെന്ന പീഡിപ്പിച്ചെന്ന് കാട്ടി ഒരു യുവതി നൽകിയ പരാതിയിലാണ് ഹൊലെനരസിപൂർ പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. സംഭവം വൻ വിവാദമായതോടെ പ്രജ്വൽ രാജ്യം വിട്ടു.

ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്. ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നുമാണ് പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചത്. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിലെ ഭിന്നതയുടെ സൂചനയായിരുന്നു. അതിനിടെയാണ് വീണ്ടും പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുന്നത്.

WEB DESK
Next Story
Share it