Begin typing your search...

വിവാദമായ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്ര സർക്കാർ ; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് വിമർശനം

വിവാദമായ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്ര സർക്കാർ ; അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമെന്ന് വിമർശനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിവാദമായതോടെ ബ്രോഡ് കാസ്റ്റിങ് ബില്ലിന്റെ കരട് പിൻവലിച്ച് കേന്ദ്രസർക്കാർ.വിശദമായ കൂടിയാലോചനകൾക്ക് ശേഷം പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുമെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം അറിയിച്ചു. അതേസമയം,എന്നാണ് കരട് പുതുക്കി പ്രസിദ്ധീകരിക്കുകയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

യൂട്യൂബ്, ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,എക്‌സ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളും സമകാലിക സംഭവങ്ങളും വാർത്തകളും അവതരിപ്പിക്കുന്നവർ,ഓൺലൈൻ പോർട്ടലുകൾ ,വെബ് സൈറ്റുകൾ എന്നിവയെ ലക്ഷ്യമിട്ടാണ് കേന്ദ്രം ബ്രോഡ് കാസ്റ്റിങ് ബില്ല് കൊണ്ടുവന്നത്.

ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് വൻ പ്രതിഷേധം ഉയർന്നിരുന്നു.കണ്ടന്റ് ക്രിയേറ്റർമാർ സ്വകാര്യ കമ്പനികളും വലിയ രീതിയിൽ ബില്ലിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമർശനം. തുടർന്നാണ് ബിൽ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.

നവംബറിൽ പ്രസിദ്ധീകരിച്ച ബില്ലിൽ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉൾപ്പെടുന്നത് . ഓൺലൈൻ മാധ്യമങ്ങൾ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാൽ ഓൺലൈൻ ഉള്ളടക്കങ്ങളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്‌സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

1995 ലെ ടെലിവിഷൻ നെറ്റ് വർക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ഈ ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സർക്കാറിനെതിരായ വിമർശനങ്ങളും തടയാനാണ് ശ്രമമെന്നും ആരോപണമുയർന്നിരുന്നു.ബിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മാധ്യമങ്ങൾക്കും നേരിട്ട് ഭീഷണിയാണെന്നും ഓൺലൈനിൽ അമിതമായ നിരീക്ഷണത്തിന് ഇത് വഴിയൊരുക്കുമെന്നും കോൺഗ്രസും ആരോപിച്ചിരുന്നു.

WEB DESK
Next Story
Share it