Begin typing your search...

ലാവ്‌ലിൻ കേസുകൾ മാറ്റി വെക്കുന്നതിൽ കേന്ദ്ര സർക്കാരിന് പങ്കില്ല; സഭയിൽ വിശദീകരണം നൽകി നിയമമന്ത്രി

ലാവ്‌ലിൻ കേസുകൾ മാറ്റി വെക്കുന്നതിൽ കേന്ദ്ര സർക്കാരിന് പങ്കില്ല; സഭയിൽ വിശദീകരണം നൽകി നിയമമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

എസ്.എന്‍.സി. ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി മാറ്റിവയ്ക്കുന്നതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കേസിന്റെ നടപടികള്‍ ജുഡീഷ്യറിയുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്നും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ സഭയിൽ പറഞ്ഞു. ലോക്‌സഭയില്‍ ഹൈബി ഈഡൻ എം പി ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്ര നിയമമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലാവലിന്‍ കേസ് മുപ്പത് തവണ മാറ്റിവച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് അറിവുണ്ടോ എന്നായിരുന്നു ഹൈബി ഈഡന്റെ ചോദ്യം. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരറിവും ഇല്ലെന്നും കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും കേസിന്റെ വിശദാംശങ്ങള്‍ നിയമ മന്ത്രാലയം സൂക്ഷിക്കാറില്ലെന്നും നിയമമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

WEB DESK
Next Story
Share it