Begin typing your search...

ക്യാൻസറിന് 100 രൂപയുടെ ഗുളികയുമായി മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ക്യാൻസറിന് 100 രൂപയുടെ ഗുളികയുമായി മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക്യാൻസർ ചികിത്സയില്‍ വിപ്ലവം സൃഷ്‌ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റല്‍ റിസർച്ചിലെ ശാസ്‌ത്രജ്ഞർ വികസിപ്പിച്ചു.

കാൻസർ ചികിത്സയുടെ ഭാരിച്ച പണച്ചെലവ് താങ്ങാനാവാത്ത ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ മരുന്ന് അനുഗ്രഹമാകും.

കേന്ദ്രസർക്കാരിന്റെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ അനുമതി കിട്ടിയാല്‍ ജൂണ്‍ - ജൂലായില്‍ ഗുളിക വിപണിയില്‍ ലഭ്യമാവും. R+Cu എന്ന പേരിലാവും വിപണിയിലെത്തുക.

ക്യാൻസർ ആവർത്തിക്കുന്നത് തടയാനും കീമോ തെറാപ്പിയുടെയും റേഡിയേഷന്റെയും പാർശ്വഫലം പകുതിയായി കുറയ്‌ക്കാനും ഈ ഗുളിക ഫലപ്രദമാണെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയർ ക്യാൻസർ സർജൻ ഡോ. രാജേന്ദ്ര ബഡ്‌വേ പറഞ്ഞു. വായ, ശ്വാസകോശം പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാവുന്ന ക്യാൻസർ ചികിത്സയില്‍ ഗുളിക അതീവ ഫലപ്രദമാകും.

പത്ത് വർഷം നീണ്ട ഗവേഷണത്തിലാണ് വിപ്ളവകരമായ കണ്ടുപിടുത്തം. പാർശ്വ ഫലങ്ങള്‍ സംബന്ധിച്ച്‌ എലികളിലും മനുഷ്യരിലും പരീക്ഷണങ്ങള്‍ വിജയിച്ചതോടെയാണ് അനുമതിക്ക് സമർപ്പിച്ചത്.

പുതിയ മരുന്ന് മുൻകൂട്ടി കഴിച്ചാല്‍ ക്യാൻസർ വരുന്നത് തടയാൻ കഴിയുമോ എന്ന പരീക്ഷണങ്ങള്‍ നടക്കുകയാണ്. എലികളില്‍ ഈ പരീക്ഷണം പൂർത്തിയായി. മനുഷ്യരിലെ പരീക്ഷണം പൂർത്തിയാവാൻ അഞ്ച് വർഷം വേണ്ടി വരും.

റെസ്‌വെറാട്രോള്‍ ( R), കോപ്പർ ( Cu ) എന്നിവയാണ് ഗുളികയിലെ പ്രധാന ഘടകങ്ങള്‍. ചുവന്ന മുന്തിരിയില്‍ സമൃദ്ധമായുള്ള റെസ്‌വെറാട്രോള്‍ ക്യാൻസർ, കരള്‍ രോഗങ്ങള്‍,

ഹൃദയ - ശ്വാസകോശ രോഗങ്ങള്‍, അല്‍ഷിമേഴ്സ് തുടങ്ങി നിരവധി രോഗങ്ങളെ ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കോപ്പർ ഓക്സിജൻ റാഡിക്കലുകളെ സൃഷ്‌ടിക്കും.

ഗുളികയുടെ പ്രവർത്തനം

കാൻസർ ബാധിച്ച്‌ നശിക്കുന്ന കോശങ്ങളില്‍ നിന്നുണ്ടാവുന്ന ക്രോമസോം കണങ്ങള്‍ ( ക്രൊമാറ്റിൻ പാർട്ടിക്കിള്‍സ് ) ആണ് ആരോഗ്യമുള്ള കോശങ്ങളില്‍ അർബുദമുണ്ടാക്കുന്നത്. ഇങ്ങനെയാണ് ശരീരത്തില്‍ കാൻസർ പടരുന്നത് ( മെറ്റാസ്റ്റാസിസ് ). ഇവ ആരോഗ്യമുള്ള ക്രോമസോമുകളെ ആക്രമിച്ച്‌ പുതിയ ട്യൂമറുകളും ഉണ്ടാവാം. ഗുളിക കഴിക്കുമ്ബോള്‍ ആമാശയത്തില്‍ ചാർജുള്ള ഓക്സിജൻ റാഡിക്കലുകള്‍ ഉണ്ടാവും. ഈ തന്മാത്രകള്‍ പെട്ടെന്ന് രക്തത്തില്‍ കലർന്ന് ക്രൊമാറ്റിൻ കണങ്ങളെ നശിപ്പിക്കും. അതുവഴി ക്യാൻസർ പടരുന്നതും ചെറുക്കും.

WEB DESK
Next Story
Share it