Begin typing your search...

പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പരിവർത്തിത മുസ്‌ലിംകൾക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് തമിഴ്നാട് മുഖ്യമന്ത്രി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണമേർപ്പെടുത്തൽ പരിഗണനയിലെന്ന് വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നിയമവിദഗ്ധരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മനിതനേയ മക്കൾ കക്ഷി നേതാവ് എം എച്ച് ജവഹിറുല്ലയുടെ ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

ആദി ദ്രാവിഡർ, പിന്നാക്ക വിഭാഗക്കാർ, ഏറ്റവും പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിന് ഡി എം കെ സർക്കാർ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. കൂടാതെ ഗ്രാമമേഖലകളിൽ താഴേത്തട്ടിലുള്ള ജനങ്ങൾക്ക് വീട് നവീകരിക്കാൻ 2000 കോടിയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അതേസമയം സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം വായിക്കാൻ വിസമ്മതിച്ച് ഇറങ്ങിപ്പോയ ഗവർണർ ആർ എൻ രവിക്കെതിരെ സ്റ്റാലിൻ രൂക്ഷ വിമർശനമുയർത്തി. നയപ്രഖ്യാപനം സഭയിൽ അതുപോലെ വായിക്കേണ്ടതു ഗവർണറുടെ കടമയാണ്. എന്നാൽ, തന്റെ രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഇടമാക്കി ഗവർണർ നിയമസഭയെ മാറ്റി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തമിഴ്നാട് നിയമസഭയെ അപമാനിക്കുന്ന തരത്തിൽ ബാലിശമായി പെരുമാറിയതുവഴി ഗവർണർ ജനാധിപത്യത്തെയും ഭരണഘടനയെയും തമിഴ്നാട്ടിലെ ജനങ്ങളെയും അവഹേളിച്ചുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

WEB DESK
Next Story
Share it