Begin typing your search...

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലും റെയ്ഡ്; കാരണം വ്യക്തമാക്കാതെ ഇ.ഡി

തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലും റെയ്ഡ്; കാരണം വ്യക്തമാക്കാതെ ഇ.ഡി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഏഴുപേരടങ്ങുന്ന ഇ.ഡി സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്നാൽ റെയ്ഡിന് കാരണം എന്താണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ല.

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് വീണ്ടും അടുത്ത മന്ത്രിയുടെ വീട്ടിൽ കൂടി ഇ.ഡി.യുടെ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ ഇ.ഡി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

WEB DESK
Next Story
Share it