Begin typing your search...

37,000കോടിയുടെ പ്രളയ പാക്കേജ് ആവശ്യപ്പെട്ടു; 1രൂപ പോലും കിട്ടിയില്ല: കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ

37,000കോടിയുടെ പ്രളയ പാക്കേജ് ആവശ്യപ്പെട്ടു; 1രൂപ പോലും കിട്ടിയില്ല: കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തമിഴ്നാടിന് പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തിന് അവകാശപ്പെട്ട പണം ആണ് ചോദിക്കുന്നത് എന്നും തൂത്തുക്കുടിയിലെ പ്രചാരണ യോഗത്തിൽ സ്റ്റാലിൻ പറഞ്ഞു.

ബില്ലുകൾ തടഞ്ഞു വച്ചപ്പോഴും, കെ. പൊന്മുടിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചപ്പോഴും ഗവർണർക്കെതിരെ നിയമപോരാട്ടത്തിലൂടെ ജയം നേടിയത് ഇവിടെയും ആവർത്തിക്കും.

തമിഴ്നാടിനോട് ബിജെപിക്ക് ഇത്ര വെറുപ്പ് എന്തുകൊണ്ടെന്നും സ്റ്റാലിൻ ചോദിച്ചു .വടക്കൻ തമിഴ്നാട്ടിലും തെക്കൻ ജില്ലകളിലും ഉണ്ടായ പ്രളയത്തിന് ശേഷം, 37,000 കോടി രൂപയുടെ പാക്കേജ് തമിഴ്നാട് ആവശ്യപ്പെട്ടെങ്കിലും, കേന്ദ്രം ഒരു പൈസ പോലും തന്നില്ലെന്നാണ് ഡിഎംകെ ആക്ഷേപം

WEB DESK
Next Story
Share it