Begin typing your search...

ബിഹാർ ജാതി സെൻസസ്: വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാനാകില്ല: സുപ്രീംകോടതി

ബിഹാർ ജാതി സെൻസസ്: വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് നിയന്ത്രിക്കാനാകില്ല: സുപ്രീംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിഹാർ ജാതി സെൻസസിൽ കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് സർക്കാരിനെ നിയന്ത്രിക്കാനാകില്ലെന്നു സുപ്രീം കോടതി. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജാതി സെൻസസരുമായി ബന്ധപ്പെട്ടു കുടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സ്റ്റേ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇപ്പോൾ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ഇതേസമയം ബിഹാർ സർക്കാരിനു നോട്ടിസ് അയച്ചു. ഇതുമായി ബന്ധപ്പെട്ട് നാലാഴ്ചയ്‌ക്കകം മറുപടി നൽകണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. കേസ് അടുത്ത ജനുവരിയിൽ വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തു നടത്തിയ ജാതി സെൻസസിന്റെ ഫലം ബിഹാർ സർക്കാർ പുറത്തുവിട്ടത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36% അതിപിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പ്രധാന കണ്ടെത്തലായി പറയുന്നത്. 27.12% പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തിൽനിന്നുള്ളവരുമാണെന്നു സെൻസസ് റിപ്പോർട്ടിൽ പറയുന്നത്.


WEB DESK
Next Story
Share it