Begin typing your search...

ബഫർസോണ്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്

ബഫർസോണ്‍ വിഷയം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിലേക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഫർസോണ്‍ വിധിയിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിനു വിട്ടു. ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ നിർബന്ധമാക്കിയത് മൂന്നംഗ ബെഞ്ചായിരുന്നു. നേരത്തേ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് നാഗേശ്വര റാവു വിരമിച്ചു. അതിനാൽ പുതിയ മൂന്നംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് നിശ്ചയിക്കും.

മുൻ വിധിയിലെ ചില നിർദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന സൂചന നൽകിയ കോടതി, മുൻ വിധിയിലെ അപാകതകൾ പരിഹരിക്കുമെന്ന് വ്യക്തമാക്കി. ഖനനം നിയന്ത്രിക്കുന്നതിനാലാണ് നിഷ്ക്കർഷയെന്നും മറ്റു ഇളവുകൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേരളത്തിന്റെ പുനഃപരിശോധനാ ഹർജി തൽകാലം പരിഗണനയ്ക്ക് എടുക്കേണ്ടെന്ന് കോടതി നിലപാടെടുത്തു. ഭേദഗതി അനുവദിച്ചാൽ പുനഃപരിശോധനയുടെ ആവശ്യമില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറിയാണ് ആദ്യം വാദിച്ചത്. വിധിക്ക് ശേഷം കേരളത്തിലും മറ്റിടങ്ങളിലും ഉണ്ടായിട്ടുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ അമിക്കസ് ക്യൂറി കോടതിയെ ധരിപ്പിച്ചു.

അതേസമയം, സുപ്രീം കോടതിയുടെ തീരുമാനം ആശ്വാസകരമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നിയമനടപടികൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വിഷയം കോടതി വലിയ ഗൗരവത്തിലെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കർഷക സംഘടനകളുൾപ്പെടെ മറ്റു ഹർജിക്കാരും സുപ്രീം കോടതി കഴിഞ്ഞ ജൂൺ 3ന് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബഫർസോണുകൾക്കു കർശന നിബന്ധനകൾ നിർദേശിച്ച് ജൂണിൽ നൽകിയ വിധി നിലവിലുള്ള കരട് വിജ്ഞാപനങ്ങൾക്കു ബാധകമാക്കരുതെന്നാണ് കേരളത്തിന്റെ ആവശ്യം. അന്തിമ വിജ്ഞാപനവും കരടു വിജ്ഞാപനവും ഇറങ്ങിയതും സംസ്ഥാനങ്ങളിൽനിന്ന് നിർദേശങ്ങൾ ലഭിച്ചതുമായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിലവിലെ വിധി ബാധകമല്ലെന്നു വ്യക്തമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കേരളത്തിലേതുൾപ്പെടെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കുമുള്ള ബഫർസോൺ നിബന്ധനകളിൽ‍ ഇളവ് അനുവദിക്കുന്നതു പരിഗണിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വാക്കാൽ സൂചിപ്പിച്ചിരുന്നു.

Elizabeth
Next Story
Share it