വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തള്ളി സുപ്രിംകോടതി; സ്റ്റോപ് തീരുമാനിക്കുന്നത് ഞങ്ങളല്ലെന്നും കോടതി
മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരൂർ സ്വദേശി തിരൂര്‍ സ്വദേശി പി.ടി. ഷീജിഷ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നായിരുന്നു ഹർജിയിലെ ആരോപണം. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. സ്റ്റോപ്പ് അനുവദിക്കുന്നത് നയപരമായ തീരുമാനമാണ്. ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നത് വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം എന്നാണ്. നാളെ മറ്റാരെങ്കിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാല്‍ കോടതിക്ക് എന്തുചെയ്യാനാകുമെന്ന് ചോദിച്ചു.