Begin typing your search...

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; സത്യപ്രതിജ്ഞ ചെയ്തു

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; സത്യപ്രതിജ്ഞ ചെയ്തു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിക്ക് ഒരു വ്യക്തിയുടെ വിവരങ്ങൾ അറിയില്ല എന്ന് എങ്ങനെ പറയും. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. അതേസമയം, അഡീഷനൽ ജഡ‍്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.

കൊളീജിയത്തിന് വിക്ടോറിയ ഗൗരിയുടെ വിദ്വഷ നിലപാടുകളെ കുറിച്ചുള്ള വിവരം സർക്കാർ നൽകിയില്ലെന്ന് ആനന്ദ് ഗ്രോവർ പറഞ്ഞു. ജഡ്ജിയാകുന്ന വ്യക്തിയുടെ വീക്ഷണങ്ങളെയാണ് എതിർക്കുന്നത് ആനന്ദ് ഗ്രോവർ പറഞ്ഞു. കൊളീജിയം ഈ പരാതികൾ പരിഗണിച്ചില്ല എന്ന് കരുതുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി. ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് കോടതിയിൽ ഉള്ളപ്പോഴാണ് നിയമനം നടന്നതെന്ന് ഹർജിക്കാർ വാദിച്ചു. കൊളീജിയം തീരുമാനം റദ്ദാക്കാൻ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് ഖന്ന മറുപടി നൽകി.

കൊളീജിയത്തിന് വിരുദ്ധ അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ പരാതി പരിഗണിച്ച് കൊളീജിയം തീരുമാനം റദ്ദാക്കുമായിരുന്നു. ഇതുവരെ അതുണ്ടായില്ല എന്നും പരാതി വന്നിട്ട് ഏഴു ദിവസമായെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ജഡ്ജിയായിരുന്നില്ലേ എന്ന് ജസ്റ്റിസ് ബിആർ ഗവായി ചോദിച്ചു. തനിക്കും രാഷ്ട്രീയ ചായ്വുണ്ടായിരുന്നു എന്ന് ജസ്റ്റില് ബിആർ ഗവായി പറഞ്ഞു. എന്നാൽ, രാഷ്ട്രീയ ചായ്വിനെയല്ല എതിർക്കുന്നതെന്ന് ഹർജിക്കാരൻ രാജു രാമചന്ദ്രൻ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തെയാണ് എതിർക്കുന്നത്. 1992ൽ രാഷ്ട്രപതി നിയമിച്ച ശേഷം റദ്ദാക്കിയ ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ammu
Next Story
Share it