Begin typing your search...
ഹേമന്ത് സോറന് ജാമ്യം നല്‍കിയതിനെതിരായ ഇഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഇഡി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഝാർഖണ്ഡ് ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ ഹർജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കലിൽ സോറൻ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഝാർഖണ്ഡ് ഹൈക്കോടതി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജനുവരി 31 നാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിച്ചു എന്നാരോപിച്ചായിരുന്നു സോറന്റെ അറസ്റ്റ്.
Next Story