Begin typing your search...

ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്; ഗവർണർമാർക്ക് താക്കീതുമായി സുപ്രീം കോടതി

ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്; ഗവർണർമാർക്ക് താക്കീതുമായി സുപ്രീം കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തുന്നതിൽ ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗവർണർമാർക്ക് കോടതി നിർദേശം നൽകി.

'നിയമസഭ പാസാക്കിയ ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്. പഞ്ചാബിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരല്ല. നമ്മൾ ഒരു പാർലമെന്ററി ജനാധിപത്യമായി തുടരുമോ? സ്ഥാപിതമായ പാരമ്പര്യങ്ങളും രീതികളും പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. അത് അങ്ങനെതന്നെ പാലിക്കേണ്ടതുണ്ട്'- കോടതി വ്യക്തമാക്കി.

ഭരണഘടനാ വിരുദ്ധമായ നിഷ്‌ക്രിയത്വം മുഴുവൻ ഭരണവും നിലയ്ക്കുന്നതിലേയ്ക്ക് എത്തിച്ചതായാണ് പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചത്. ധനകാര്യ മാനേജ്മെന്റ്, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട ഏഴ് ബില്ലുകൾ ഗവർണർ തടഞ്ഞുവച്ചിരിക്കുന്നതായി പഞ്ചാബ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി കോടതിയെ അറിയിച്ചു. ഗവർണറുടെ അനുമതിക്കായി ബില്ലുകൾ കഴിഞ്ഞ ജുലായിൽ അയച്ചതാണെന്നും അദ്ദേഹത്തിന്റെ നിഷ്‌ക്രിയത്വം ഭരണത്തെ ബാധിച്ചിട്ടുണ്ടെന്നും സിംഗ്വി കോടതിയിൽ പറഞ്ഞു. ഭരണഘടനാപരമായ അധികാരമുള്ള വ്യക്തി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിൽ ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നാണ് ഗവർണർ ആർ എൽ രവിക്കെതിരെ സ്റ്രാലിൻ സർക്കാർ കോടതിയിൽ ഹർജി നൽകിയത്. വിഷയത്തിൽ സുപ്രീം കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ഫയൽ ചെയ്യുന്ന രണ്ടാമത്തെ ഹർജിയാണിത്. ഗവർണറെ കക്ഷിചേർക്കണമെന്നാണ് ആവശ്യം.

WEB DESK
Next Story
Share it