Begin typing your search...

ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം: സുപ്രിംകോടതി

ലഹരി മാഫിയക്കെതിരെ കർശന നടപടി വേണം: സുപ്രിംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് സുപ്രിം കോടതി.ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർത്ഥ കരങ്ങളെ കണ്ടെത്തുന്നില്ലെന്നും വൻകിടക്കാർ നിയമത്തിന് പുറത്ത് നിൽക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചനേറ താണ് നീരീക്ഷണം. ഇത്തരം കേസുകളിൽ പിടിയിലാകുന്നത് ചെറുകിടക്കാർ മാത്രമാണ്. മുഴുവനായി ലഹരി ശൃംഖലയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങൾ ഇതിന് അതീവ പ്രാധാന്യം നൽകണമെന്നും കോടതി നീരീക്ഷിച്ചു.

രാജ്യത്തിന്റെ അതിർത്തി മേഖലകളിൽ അടക്കം ലഹരിക്കടത്ത് കൂടുകയാണ്. ഇതിന് തടയിടാനാകണമെന്നും കോടതി പറഞ്ഞു. എൻഡിപിഎസ് ആക്ട് പ്രകാരം പിടികൂടുന്ന ലഹരി വസ്തുവിന്റെ രാസപരിശോധന സംബന്ധിച്ച് വിവധ ഹൈക്കോടതികളിൽ നിന്ന് വൃത്യസ്ത ഉത്തരവുകളാണ് നിലവിലുള്ളത്. രാസപരിശോധന ഫലം ഇല്ലാത്തതിനാൽ പല കോടതികളും ജാമ്യം നിഷേധിക്കുന്ന സാഹചര്യമുണ്ട്. ഈക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നടക്കം ലഹരികേസുകളിൽ പ്രതികളായവർ നൽകിയ എട്ട് ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി നീരിക്ഷണം .

കുറ്റപത്രത്തിനൊപ്പം രാസപരിശോധന ഫലം ആവശ്യമാണോ എന്നതിനെ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ വെക്കുമെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിലെ നിയമപ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കോടതിയെ സമീപിച്ച് ജാമ്യം കിട്ടാത്ത പ്രതികൾക്ക് കേസിൽ തീർപ്പ് കൽപിക്കുന്നത് വരെ ഇടക്കാല ജാമ്യം നൽകാനും സുപ്രീം കോടതി ഉത്തരവിട്ടു. കേരളത്തിൽ നിന്നും എറണാകുളത്തെ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് ലഹരികേസിലെ പ്രതി ഷമീറാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിക്കാരാനായി അഭിഭാഷകൻ ശ്രീറാം പ്രക്കാട്ട് ഹാജരായി. ഹരിയാന, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നും സമാനഹർജികൾ എത്തിയിരുന്നു.

Elizabeth
Next Story
Share it