Begin typing your search...
ഹിമാചൽ പ്രദേശിലെ കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; റാഗിംഗിന്റെ ദൃശ്യം പുറത്ത്
കോളജ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്യുന്ന ദൃശ്യം പുറത്ത്. ഹിമാചൽ പ്രദേശിലെ സ്വകാര്യ സർവകലാശാലയായ ബഹ്റ യൂണിവേഴ്സിറ്റിയിൽ സെപ്തംബർ 7ന് രാത്രിയാണ് സംഭവം. സീനിയേഴ്സ് വിളിച്ചപ്പോൾ ഒപ്പം പോകാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥിയെ വലിച്ചിഴച്ച് മുറിയിൽ നിന്ന് കൊണ്ടുപോവുകയായിരുന്നു.
മദ്യം കുടിക്കാൻ നിർബന്ധിച്ചപ്പോൾ വിദ്യാർത്ഥി വിസമ്മതിച്ചതിനായിരുന്നു ക്രൂരമർദ്ദനം. വിദ്യാർത്ഥിയെ ബെൽറ്റ് കൊണ്ടടിക്കുകയും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്യുന്നത് ദൃശ്യമാണ് പുറത്തുവന്നത്.
റാഗിനിരയായ വിദ്യാർത്ഥി പരാതിപ്പെട്ടതിനെ തുടർന്ന് ചിരാഗ് റാണ, ദിവ്യാൻഷ്, കരൺ ഡോഗ്ര എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോളജിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
Next Story