Begin typing your search...

അമിത് ഷായുടെ ചെന്നൈ സന്ദർശനം; വിമാനം ഇറങ്ങിയതിന് പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; പ്രതിഷേധം

അമിത് ഷായുടെ ചെന്നൈ സന്ദർശനം; വിമാനം ഇറങ്ങിയതിന് പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; പ്രതിഷേധം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജെപി ദേശീയ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിന്റെ തുടക്കത്തിൽ തന്നെ നാടകീയ രംഗങ്ങൾ. രാത്രി ഒൻപതരയ്ക്ക് അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സർക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ചു റോഡ് ഉപരോധിച്ചു. മനപ്പൂർവ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം. ഗതാഗത കുരുക്ക് രൂക്ഷമായതോടെ പൊലീസ്, പ്രവർത്തകരെ അനുനയിപ്പിച്ച് പിരിച്ചുവിടുകയായിരുന്നു.

മോദി സർക്കാരിൻറെ ഒൻപതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന പെതുസമ്മേളനത്തിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തിയത്. വെല്ലൂരിലാണ് റാലിയും പൊതുസമ്മേളനവും നടക്കുക. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ ആഭ്യന്തര മന്ത്രി, വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ചെന്നൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിലെ ബിജെപി പ്രവർത്തകരെ നേരിൽ കണ്ട ശേഷമാണ് വെല്ലൂരിലേക്ക് തിരിക്കുക.

WEB DESK
Next Story
Share it