Begin typing your search...

സോണിയ ഗാന്ധി കർണടകയിൽ നിന്ന് രാജ്യ സഭയിലേക്ക് ? ; പ്രിയങ്ക റായ്ബറേലിയിൽ നിന്ന് ജനവിധി തേടിയേക്കും

സോണിയ ഗാന്ധി കർണടകയിൽ നിന്ന് രാജ്യ സഭയിലേക്ക് ? ; പ്രിയങ്ക റായ്ബറേലിയിൽ നിന്ന് ജനവിധി തേടിയേക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും സൂചനയുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ ഒരു ചർച്ച നടന്നതെന്നാണ് വിവരം

കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ ഹനുമന്തയ്യ (കോൺഗ്രസ്), രാജീവ്‌ ചന്ദ്രശേഖർ (ബിജെപി) എന്നിവരുടെ കാലാവധി 2024 ഏപ്രിൽ 2ന് അവസാനിക്കും. നസീർ ഹുസൈന് കോൺഗ്രസ് രണ്ടാമൂഴം നൽകിയേക്കും. എഐസിസി വക്താവ് സുപ്രിയ ശ്രീനേതിനും സീറ്റ് നൽകാൻ സാധ്യതയുണ്ട്. മൂന്നാം സീറ്റിൽ സോണിയ മത്സരിക്കും എന്നാണ് സൂചന. രാജ്യസഭയിൽ എത്തിയാൽ സോണിയ ഗാന്ധിക്ക് 10 ജൻപഥ് വസതിയിൽ തന്നെ കഴിയാനാകും. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് സോണിയ ലോക്സഭയിലേക്ക്‌ മത്സരിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

അതേസമയം സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ജനവിധി തേടിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതു സംബന്ധിച്ചുള്ള പ്രഥമിക ചർച്ചകളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്

WEB DESK
Next Story
Share it