Begin typing your search...

ജമ്മു കശ്മീരിലെ ഡോഡയിൽ ഏറ്റുമുട്ടൽ; മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഡോഡയിൽ ഏറ്റുമുട്ടൽ; മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.

ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞയാഴ്ച കഠ്‌വയിൽ ഏറ്റുമുട്ടലിനിടെ 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു. സായുധ പരിശീലനം നേടിയ അറുപതിലേറെ ഭീകരർ ജമ്മുവിൽ മാത്രം തമ്പടിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്.

WEB DESK
Next Story
Share it