Begin typing your search...

ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ

ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ട്രെയിനിനുള്ളിൽ പാമ്പുകളെ തുറന്നുവിട്ട് ഭയാനക അന്തരീക്ഷം സൃഷ്ടിച്ച് പാമ്പാട്ടികൾ. ബംഗാളിലെ ഹൗറയിൽനിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പുറപ്പെട്ട ചമ്പൽ എക്‌സ്പ്രസിന്റെ ജനറൽ കോച്ചിലാണ് സംഭവം.

ട്രെയിനിൽ സഞ്ചരിച്ചിരുന്ന അഞ്ച് പാമ്പാട്ടികൾ, മറ്റു യാത്രക്കാരിൽനിന്നു സംഭാവന ചോദിച്ചിരുന്നു. എന്നാൽ ചില യാത്രക്കാർ പണം നൽകാൻ തയാറായില്ല. ഇതിൽ ക്ഷുഭിതരായ പാമ്പാട്ടികൾ ഉത്തർപ്രദേശിലെ മഹോബയ്ക്ക് സമീപം ട്രെയിൻ എത്തിയപ്പോൾ പാമ്പുകളെ കൂടയിൽനിന്നു തുറന്നുവിടുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരമായി. ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെങ്കിലും അടുത്ത സ്റ്റേഷൻ എത്തുന്നതിനു മുൻപ് ഇവർ ട്രെയിനിൽനിന്നു ചാടി രക്ഷപ്പെട്ടു.

ഝാൻസി സ്റ്റേഷനിൽവച്ച് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. എല്ലാവരും സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. പാമ്പുകൾക്കായി കോച്ചിനുള്ളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരിച്ചറിയാൻ സാധിച്ചിട്ടില്ലെങ്കിലും പാമ്പാട്ടികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

WEB DESK
Next Story
Share it