Begin typing your search...

ജമ്മു കാശ്മീരിൽ കുഴിബോംബ് സ്‌ഫോടനം; ആറ് സൈനികർക്ക് പരിക്ക്

ജമ്മു കാശ്മീരിൽ കുഴിബോംബ് സ്‌ഫോടനം; ആറ് സൈനികർക്ക് പരിക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജമ്മു കാശ്മീരിലെ കുഴിബോംബ് സ്‌ഫോടനത്തിൽ ആറ് സൈനികർക്ക് പരിക്കേറ്റു. രാജൗരി ജില്ലയിലാണ് സംഭവം. രാവിലെ 10:45 ഓടെ സൈനികരിലൊരാൾ അബദ്ധത്തിൽ കുഴിബോംബിന് മുകളിൽ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമായെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ശനിയാഴ്ച മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഛത്തീസ്ഗഢിലെ സി ആർ പി എഫ് ജവാന് പരിക്കേറ്റിരുന്നു. ബിജാപൂർ ജില്ലയിലാണ് സംഭവം. സി ആർ പി എഫിന്റെ 196ാം ബറ്റാലിയൻ സംഘം മഹാദേവ് ഘട്ട് മേഖലയിൽ നടത്തിയ ഓപ്പറേഷനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്.

പട്രോളിംഗിനിടെ സി ആർ പി എഫ് ജവാൻ ഐ ഇ ഡിയുടെ മുകളിലൂടെ കടന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് സി ആർ പി എഫ് വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ജവാനെ ബിജാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച നാരായൺപൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐ ഇ ഡി പൊട്ടിത്തെറിച്ച് ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒൻപത് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണങ്ങൾ വർദ്ധിപ്പിച്ചതോടെ സൈന്യം സുരക്ഷ നടപടികൾ കൂടുതൽ കർശനമാക്കി.

WEB DESK
Next Story
Share it