Begin typing your search...

2000 കോടി മറിഞ്ഞു; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ വന്‍ അഴിമതിയെന്ന് സഞ്ജയ് റാവത്ത്‌

2000 കോടി മറിഞ്ഞു; ശിവസേനയുടെ പേരും ചിഹ്നവും കൊടുത്തതില്‍ വന്‍ അഴിമതിയെന്ന് സഞ്ജയ് റാവത്ത്‌
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ശിവസേനയുടെ പേരും ചിഹ്നവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് അനുവദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നതായി ഉദ്ധവ് വിഭാഗത്തിന്റെ ആരോപണം. 2000 കോടി രൂപയുടെ കൈമാറ്റം നടന്നതായാണ് തങ്ങള്‍ക്ക്‌ ലഭിച്ച പ്രാഥമിക വിവരമെന്ന് ഉദ്ധവ് വിഭാഗത്തിന്റെ വാക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലാണ് സഞ്ജയ് റാവത്ത് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പിന്നീട് അദ്ദേഹം മാധ്യമങ്ങളോടും ആരോപണം ആവര്‍ത്തിച്ചു.

'എനിക്ക് ഉറപ്പാണ്. പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ലഭിക്കാന്‍ ഇതുവരെ 2000 കോടി രൂപ കൈമാറി. ഇത് പ്രാഥമിക കണക്കും 100 ശതമാനം ശരിയുമാണ്. അധികം വൈകാതെ തന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും. ഇത്തരമൊരു സംഭവം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല' റാവത്ത് ട്വീറ്റ് ചെയ്തു.

ഓരോ എംഎല്‍എമാര്‍ക്കും 50 കോടി വീതവും എംപിമാര്‍ക്ക് കോടി രൂപയുമാണ് നല്‍കിയിട്ടുള്ളത്. കൗണ്‍സിലര്‍മാരെ 50 ലക്ഷം മുതല്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നല്‍കിയാണ് ഒപ്പം നിര്‍ത്തിയതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു.

സത്യവും കളവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ചുവെന്ന അമിത് ഷായുടെ വിമര്‍ശനത്തിനും സഞ്ജയ് റാവത്ത് മറുപടി നല്‍കി.

നീതിയും സത്യവും വിലക്ക് വാങ്ങാമെന്ന് വിശ്വസിക്കുന്ന ആളുകള്‍ പറയുന്നതിനോട് എന്താണ് പ്രതികരിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയില്‍ ആരാണ് ജയിച്ചതെന്നും തോറ്റതെന്നും വൈകാതെ കാണാം. ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസം ഉദ്ധവ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. മോദി ആവശ്യപ്പെട്ടാല്‍ ചാണകംവരെ തിന്നാന്‍ മടിക്കാത്തവരാണ് കമ്മിഷനില്‍ അംഗങ്ങളായിരിക്കുന്നവരെന്ന് ഉദ്ധവ് പറഞ്ഞിരുന്നു. വിരമിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ചിലപ്പോള്‍ നല്ല പദവികള്‍ ലഭിക്കുമായിരിക്കും. എന്നാല്‍, കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ മഹാരാഷ്ട്രക്കാര്‍ക്ക് കഴിയുമെന്നും ഉദ്ധവ് പറഞ്ഞു.

മുംബൈ നഗരസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നെന്നും പാര്‍ട്ടിയുടെ ചിഹ്നം കട്ടെടുത്തവരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു

Elizabeth
Next Story
Share it