Begin typing your search...

വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി

വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യത കൽപിക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് രാജി വെച്ചതിൽ പ്രതികരിച്ച് ശശി തരൂർ എം.പി രം​ഗത്ത്. ഈ വ്യവസ്ഥിതിയിൽ അവർ മനുമടുത്തിരിക്കുന്നു എന്നാണ് തരൂർ ഹിന്ദിയിൽ എക്സിൽ കുറിച്ചത്. അതേസമയം വിനേഷ ധീരതയുടെയും ശക്തിയടെയും പര്യായമാണെന്നായിരുന്നു കോൺഗ്രസ് എം.പി ഗൗരവ് ​ഗൊഗോയ് പ്രതികരിച്ചത്. ''ഈ പെൺകുട്ടി നമ്മടെ വ്യവസ്ഥിതിയിൽ മനംമടുത്തിരിക്കുന്നു. അവൾ വ്യവസ്ഥിതയോട് പൊരുതി മടുത്തിരിക്കുന്നു.​''-എന്നാണ് ശശി തരൂർ എക്സിൽ കുറിച്ചത്.


ഗുസ്‍തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധം നയിച്ചവരിൽ മുൻനിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്. ''വിനേഷ് ഫോഗട്ട്. നിങ്ങളൊരിക്കലും പരാജിയല്ല. ധീരതയുടെയും ശക്തിയുടെയും പ്രതീകമാണ് നിങ്ങൾ.​​​​ ഈ വിഷമം പിടിച്ച സന്ദർഭത്തിൽ രാജ്യം അഭിമാനത്തോടെ നിങ്ങൾക്കൊപ്പമുണ്ട്.''-എന്നാണ് ഗൗരവ് ഗൊഗോയ് കുറിച്ചത്.


ഒളിമ്പിക്സ് അയോഗ്യതക്കു പിന്നാലെ എക്സ് പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഗുസ്തിയിൽ നിന്ന് വിരമിക്കുകയണെന്ന് പ്രഖ്യാപിച്ചത്. ​''ഗുസ്തി ജയിച്ചു. ഞാൻ പരാജയപ്പെട്ടു. എല്ലാവരും ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നടിഞ്ഞു. ഇനിയെനിക്ക് കരുത്തില്ല. 2001മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുകയാണ്.''-എന്നാണ് വിനേഷ് എക്സിൽ കുറിച്ചത്.



WEB DESK
Next Story
Share it