Begin typing your search...

'സവർക്കർ ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമന വാദി'; പുകഴ്ത്തി ശരദ് പവാർ

സവർക്കർ ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമന വാദി;  പുകഴ്ത്തി ശരദ് പവാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വി ഡി സവർക്കറെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമനവാദിയായിരുന്നു സവർക്കറെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സവർക്കറെ പുകഴ്ത്തി ശരദ് പവാർ രം​ഗത്തെത്തിയെന്നതും ശ്ര​ദ്ധേയം. സവർക്കറിനെക്കുറിച്ച് താനും മുമ്പ് ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നും സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയെക്കുറിച്ചായിരുന്നുവെന്നും പവാർ വ്യക്തമാക്കി.

സവർക്കറെ പുരോഗമന നേതാവായും ശരദ് പവാർ വിശേഷിപ്പിച്ചു. സവർക്കർ തന്റെ വീടിനു മുന്നിൽ ഒരു ക്ഷേത്രം നിർമിക്കുകയും അതിന്റെ ഉത്തരവാദിത്തം വാൽമീകി സമുദായക്കാരന് നൽകുകയും ചെയ്തെന്നും പവാർ പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ സവർക്കറെക്കുറിച്ചുള്ള രാഹുൽ ​ഗാന്ധിയുടെ പരാമർശം ചർച്ചയായിരുന്നു. രാഹുൽ ഗാന്ധി നടത്തിയ പരാമർശം അം​ഗീകരിക്കാനാകില്ലെന്ന് ശിവസേന ഉദ്ധവ് വിഭാ​ഗം ശക്തമായ നിലപാടെടുത്തതിന് പിന്നാലെയാണ് വിഷയത്തിൽ പവാർ ഇടപെട്ടത്.

സവർക്കർ ഭീരുവായിരുന്നെന്നും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്നുമാണ് രാഹുൽ ആരോപിച്ചത്. ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സവർക്കർ ദേശീയ പ്രശ്നമല്ലെന്നും രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുണ്ടെന്നും അവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പവാർ പറഞ്ഞു. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. അതിനെ ക്രിയാത്മകമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

Elizabeth
Next Story
Share it