Begin typing your search...

വീണ്ടും സ്വകാര്യചിത്രങ്ങൾ പങ്കുവച്ചു; പോര് തുടർന്ന് വനിതാ ഉദ്യോഗസ്ഥർ

വീണ്ടും സ്വകാര്യചിത്രങ്ങൾ പങ്കുവച്ചു; പോര് തുടർന്ന് വനിതാ ഉദ്യോഗസ്ഥർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കർണാടകയിലെ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ പോര് തീർക്കാൻ സർക്കാർ കർശന നടപടിയിലേക്ക്. കരകൗശല വികസന കോർപറേഷൻ എംഡി ഡി.രൂപയ്ക്കും ദേവസ്വം കമ്മിഷണർ രോഹിണി സിന്ധൂരിക്കും കാരണം കാണിക്കൽ നോട്ടിസ് നൽകാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിർദേശം നൽകി.

ആരോപണങ്ങൾ തുടർന്നാൽ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും മുന്നറിയിപ്പു നൽകി. എന്നാൽ ഇരുവരും തമ്മിൽ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടർന്നു.

പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സാപിൽ പങ്കുവച്ച സ്വന്തം ചിത്രങ്ങൾ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴിൽപരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവിൽ സർവീസ് ഉദ്യോഗസ്ഥർ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു.

Elizabeth
Next Story
Share it