Begin typing your search...

സല്‍മാൻ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

സല്‍മാൻ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സല്‍മാൻ ഖാന്റെ വീടിന് മഹാരാഷ്‍ട്ര സര്‍ക്കാര്‍ സുരക്ഷയേര്‍പ്പെടുത്തി. പന്ത്രണ്ടോളം പോലീസുകാരെയാണ് ബോളിവുഡിലെ നായക താരത്തിന്റെ ബാന്ദ്രയിലെ ഗാലക്സി അപാര്‍ട്‍മെന്റില്‍ നിലവിൽ നിയോഗിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം നടൻ സല്‍മാൻ ഖാൻ കഴിയുന്നതും അവിടെയാണ്. എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തിലാണ് നടന്റെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി ഏറ്റെടുത്തിരുന്നു. കൂടാതെ സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു. ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമമുണ്ടായിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങൾ അറസ്റ്റിലും ആയിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയി സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്‍തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ആറ് പേര്‍ക്കാണ് സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ പണം വാഗ്‍ദാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാൻ ഖാന്റ വീട്ടിലേക്കുണ്ടായ വെടിവെയ്‍പ്പില്‍ താരത്തിന്റെ മൊഴിയും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വെടിവയ്‍പ്പിന്റെ ശബ്‍ദം കേട്ടാണ് അന്ന് താൻ എഴുന്നേറ്റതെന്ന് വ്യക്തമാക്കുകയായിരുന്നു നടൻ സല്‍മാൻ. ഞെട്ടിയുണര്‍ന്ന് ബാല്‍ക്കണിയില്‍ നോക്കിയെങ്കിലും താൻ ആരെയും കണ്ടില്ല. തന്റെ ജീവൻ അപകടത്തിലാണെന്ന് മനസിലായെന്നും താരം വ്യക്തമാക്കിയിരുന്നു.

WEB DESK
Next Story
Share it