Begin typing your search...
ഇന്ത്യയിൽ മനുഷ്യരിലും പക്ഷിപ്പനിയെന്ന് ഡബ്ല്യുഎച്ച്ഒ; 4 വയസുകാരിക്ക് രോഗം
ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്. ബംഗാൾ സ്വദേശിയായ നാലുവയസുകാരിക്കാണ് രോഗം ബാധിച്ചിരുന്നതെന്ന് ഡബ്ല്യുഎച്ച്ഒ ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിൽ രണ്ടാംതവണയാണ് മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 2019ലായിരുന്നു ആദ്യ രോഗബാധ.
പക്ഷിപ്പനിക്ക് കാരണമായ എച്ച്9എൻ2 വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി ഫെബ്രുവരി മുതൽ ബംഗാളിലെ ആശുപത്രിയിൽ പീഡിയാട്രിക് ഐസിയുവിൽ ചികിത്സയിലായിരുന്നു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
വീടിനു സമീപത്തുള്ള പൗൾട്രി ഫാമിൽനിന്ന് നേരിട്ടാകാം കുട്ടിക്ക് രോഗബാധയുണ്ടായതെന്നും മറ്റാർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.
Next Story