Begin typing your search...

എംഎൽഎയുടെ മുഖത്തടിച്ച് ജനങ്ങളുടെ ആക്രോശം; അടി കിട്ടിയത് പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയപ്പോൾ

എംഎൽഎയുടെ മുഖത്തടിച്ച് ജനങ്ങളുടെ ആക്രോശം; അടി കിട്ടിയത് പ്രളയബാധിത പ്രദേശം സന്ദർശിക്കാൻ എത്തിയപ്പോൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹരിയാനയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ ജനനായക് ജനതാ പാർട്ടി എംഎൽഎ ഈശ്വർ സിംഗിനാണ് ദുരനുഭവം ഉണ്ടായത്. 'നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്' എന്ന് ആക്രോശിച്ച് ഒരു സ്ത്രീ എംഎൽഎയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സംഭവം സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നവെങ്കിലും ഇടപെടാൻ കഴിയും മുൻപേ അടിക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. എന്ന മുഖത്തടിച്ച സ്ത്രീക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതില്ലെന്നാണ് തന്റെ തീരുമാനമെന്ന് എംഎൽഎ പറഞ്ഞു. "അവളോട് ക്ഷമിക്കാൻ ഞാൻ തീരുമാനിച്ചു." എന്നും എം.എല്‍.എ കൂട്ടിച്ചേർത്തു.

പേമാരിയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അംബാല, യമുനാനഗർ, കുരുക്ഷേത്ര, കർണാൽ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായി. കരകവിഞ്ഞൊഴുകുന്ന യമുന, മാർക്കണ്ഡ, താംഗ്രി നദികളും അഴുക്കുചാലുകളും ഈ ജില്ലകളിലെ ജനങ്ങളുടെ സ്വത്തുക്കൾക്കും കൃഷിയിടങ്ങൾക്കും വൻ നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. വെള്ളക്കെട്ടുള്ള തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അംബാലയിൽ ഒരാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു. ജില്ലയിൽ മൂന്ന് പേരുടെ മൃതദേഹങ്ങൾ വിവിധ ഇടങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും അതത് ജില്ലകളിലെ സാമ്പത്തിക നഷ്ടം വിലയിരുത്താനും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച നിർദ്ധനരായ കുടുംബങ്ങളുടെ വീടുകൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്താനും ആവശ്യമായ മറ്റെല്ലാ സഹായങ്ങളും നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചതും ഹിമാചൽ പ്രദേശ്, പഞ്ചാബിൽ എന്നിവടങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ വരവുമാണ് സ്ഥിതി കൂടുതൽ വഷളാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

WEB DESK
Next Story
Share it