Begin typing your search...

ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന; സർവേ കോടതി നിർദേശത്തെ തുടർന്ന്

ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന; സർവേ കോടതി നിർദേശത്തെ തുടർന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമായിരുന്നു എന്ന ഹിന്ദു വിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് പള്ളിയിൽ പരിശോധനയ്ക്ക് കോടതി നിർദേശം നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന പള്ളിയിൽ നടക്കുന്നത്. ഇന്നു രാവിലെ ഏഴുമണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം ഒഴിവാക്കിയായിരിക്കും പരിശോധന നടത്തുന്നത്. ഹിന്ദു വിഭാഗം ശിവലിംഗം കണ്ടതായി വാദിച്ച സ്ഥലമാണ് ഇത്.

ഓഗസ്റ്റ് നാലിന് ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറും. കഴിഞ്ഞവർഷം മേയിൽ, കോടതി ഉത്തരവിനെത്തുടർന്നുള്ള വിഡിയോ സർവേയിലാണു ഈ ഭാഗത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം പറഞ്ഞത്. ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. കേടുപാടുണ്ടാകുമെന്നതിനാൽ സർവേ ഒഴിവാക്കണമെന്ന മുസ്‍ലിം വിഭാഗത്തിന്റെ ആവശ്യം തള്ളിയാണ് കോടതി സർവേയ്ക്ക് അനുമതി നൽകിയത്. ശരിയായ വസ്തുതകൾ പുറത്തുവരാൻ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നായിരുന്നു കോടതി നിലപാട്.

കഴിഞ്ഞവർഷം മേയിൽ നടത്തിയ വിഡിയോ സർവേയിൽ പള്ളി പരിസരത്തു ശിവലിംഗം കണ്ടതായി ഹിന്ദു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശിവലിംഗമല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണു മുസ്‍ലിം വിഭാഗം വാദിച്ചത്. ഇതിന്റെ കാലപ്പഴക്കം തീരുമാനിക്കാനുള്ള കാർബൺ ഡേറ്റിങ് നടത്തുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതുൾപ്പെടുന്ന ഭാഗം ഒഴിവാക്കി സർവേ നടത്താനാണു വാരാണസി കോടതി ഉത്തരവിട്ടത്. പള്ളിയിലെ നടക്കുന്ന പ്രാർത്ഥന ചടങ്ങുകളെ ബാധിക്കാതിരിക്കാൻ രാവിലെ 8 മണി മുതൽ 12 വരെ മാത്രമാണ് സർവേയ്ക്ക് അനുമതി നൽകിയിട്ടുള്ളത്.

WEB DESK
Next Story
Share it