Begin typing your search...

അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ

അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ട കേസിന് സ്റ്റേ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസ് നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി. 2018-ല്‍ അമിത് ഷായേക്കുറിച്ച് നടത്തിയ പരാമര്‍ശത്തിനെതിരെ ബി.ജെ.പി നേതാവ് നവീന്‍ ഝാ കൊടുത്ത മാനനഷ്ടക്കേസിന്റെ തുടര്‍നടപടികളാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. അമിത് ഷായെ കൊലക്കേസ് പ്രതി എന്ന് രാഹുല്‍ വിളിച്ചതിനെതിരെയായിരുന്നു കേസ്. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി ഝാര്‍ഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ പരാമര്‍ശം രാഷ്ട്രീയ സ്വഭാവമുള്ളതായിരുന്നെന്നായിരുന്നു രാഹുലിന്റെ വാദം.

രാഹുലിന്റെ വാദങ്ങള്‍ കേട്ട കോടതി, കേസില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് നിരീക്ഷിച്ചു. അതിനായി കേസിന്റെ തുടര്‍നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും ജസ്റ്റിസ് വിക്രം നാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയും അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. കേസ് വരുന്ന ആഴ്ച വീണ്ടും പരിഗണിക്കും.

WEB DESK
Next Story
Share it