Begin typing your search...
'വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണം'; ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നോട്ടീസ്
വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായും എണ്ണുവാൻ നിർദ്ദേശം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിവിപാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാൻ വോട്ടർമാരെ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
നിലവിൽ ഓരോ മണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത 5 ഇവിഎമ്മിൽ മാത്രമാണ് വിവിപാറ്റ് പരിശോധന നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചത് പിന്നാലെ മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന് ഇന്ത്യ സഖ്യം നേരത്തെ ആവശ്യം ഉയർത്തി എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. പക്ഷെ വിഷയത്തിൽ ഇന്ത്യ സഖ്യത്തെ കാണുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ലെന്നും ജയറാം രമേശ് ആരോപിച്ചു.
Next Story