Begin typing your search...

ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ച എസ്ബിഐ നടപടി വിശ്വസനീയമല്ല; വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത

ഇലക്ട്രൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ സമയം നീട്ടി ചോദിച്ച എസ്ബിഐ നടപടി വിശ്വസനീയമല്ല; വിമർശനവുമായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ദീപക് ഗുപ്ത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്.ബി.​​ഐയുടെ നടപടി വിശ്വസനീയമല്ലെന്ന് മുൻ സുപ്രിം കോടതി ജഡ്ജി. ഇലക്​ടറൽ ബോണ്ട് കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചിരുന്ന ബെഞ്ചിന്റെ ഭാഗമായിരുന്ന ദീപക് ഗുപ്തയാണ് എസ്.ബി.ഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദ വയറിന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് ഗുപ്ത എസ്.ബി.ഐയെ വിമർശിക്കുന്നത്.

ഇലക്ടറൽ ബോണ്ട് സ്കീമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ 2019 ൽ എസ്ബിഐയോട് തന്റെ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിനാൽ മൂന്നരമാസം നീട്ടിച്ചോദിച്ച നടപടി ദുരൂഹമാണ്. സുപ്രിം കോടതി പറഞ്ഞ മൂന്നര ആഴ്ചക്കുള്ളിൽ ബോണ്ടുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമീഷന് കൈമാറാൻ ബാങ്കിനാകും. എന്നിട്ടും വിവരങ്ങൾ നൽകാതിരിക്കുന്നത് പരിഹാസ്യമാണ്.

2019 ഏപ്രിലിലെ താനുൾപ്പെടുന്ന ബെഞ്ച് നൽകിയ ഉത്തരവിനെ പരാമർശിച്ച് ജസ്റ്റിസ് ഗുപ്ത പറഞ്ഞു. ഇലക്ടറൽ ബോണ്ടുമായി ബന്ധ​പ്പെട്ട എല്ലാ വിവരങ്ങളും സൂക്ഷിക്കാൻ എസ്.ബി.ഐയോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. അത് സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യതയാണ്. സുപ്രിം കോടതി വെളിപ്പെടുത്താൻ ആവശ്യപ്പെട്ടാൽ എത്രയും​ വേഗം വെളിപ്പെടുത്തുകയാണ് വേണ്ടത്.

എല്ലാ വിശദാംശങ്ങളും ക്രോഡീകരിക്കാൻ കുറച്ച് മണിക്കൂറുകളോ അല്ലെങ്കിൽ ദിവസങ്ങളോ എടുക്കുമായിരിക്കും അതിന് എന്തായാലും മാസങ്ങൾ വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. 44,434 സെറ്റ് വിവരങ്ങളാണ് ഇലക്ടറൽ ബോണ്ടിനെ പറ്റി എസ്.ബി.ഐയിലുണ്ടെന്ന് അവർ തന്നെ വ്യക്തമാക്കിയത്. എന്നാൽ അവരുടെ എല്ലാ ശാഖകളിലുമായി പ്രതിദിനം 44 ദശലക്ഷത്തിലധികം ഫയലുകളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് അറിവ്. അവരാണ് 44,434 സെറ്റ് വിവരങ്ങൾ ശേഖരിക്കുന്നതിന് മാസങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത്.

രാജ്യ​ത്ത് തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് അഞ്ചോ ആറോ ദിവസം മുമ്പെങ്കിലും ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും ഗുപ്ത പറഞ്ഞു. ഏപ്രിൽ പകുതിയോടെ രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ അതിന് മുമ്പ തന്നെ മുഴുവൻ വിവരങ്ങൾ പുറത്തുവരണ്ടേതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ടറൽ ബോണ്ടുകളുടെ രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആവശ്യപ്പെട്ടിരുന്നു.മാർച്ച് ആറിന് മുമ്പ് വിവരങ്ങളെല്ലാം നൽകണമെന്നായിരുന്നു സുപ്രിം കോടതിയുടെ ഉത്തരവ്.

ജൂൺ 30 വരെ തിയതി നീട്ടിത്തരണമെന്നാണ് എസ്.ബി.എ ആവശ്യപ്പെട്ടത്. ഈ മാസം അവസാനത്തോടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് വിവാദമായ ഇലക്ടറൽ ബോണ്ട് രേഖകൾ സമർപ്പിക്കാൻ എസ്.ബി.എ നീട്ടിച്ചോദിച്ചത്.

WEB DESK
Next Story
Share it