Begin typing your search...

ഡൽഹിയിലെ എംബസിക്ക് സമീപം സ്ഫോടനം: ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്മാർക്ക് ജാഗ്രതാനിർദേശം

ഡൽഹിയിലെ എംബസിക്ക് സമീപം സ്ഫോടനം: ഇന്ത്യയിലുള്ള ഇസ്രയേലി പൗരന്മാർക്ക് ജാഗ്രതാനിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേൽ നാഷണൽ കൗൺസിൽ. ഭീകരാക്രമണമാണ് ഉണ്ടായതെന്നും കൗൺസിൽ ആരോപിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം 5.48-ഓടെ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതായി സ്ഥിരീകരിച്ചു. തിരക്കേറിയ സ്ഥലങ്ങളിൽ ഒരുകാരണവശാലും പോകരുതെന്ന് ഇസ്രയേലി പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- എംബസി വക്താവ് ഗയ് നീർ വ്യക്തമാക്കി.

റെസ്റ്ററന്റുകളും ഹോട്ടലുകളും പബുകളുമുൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലും അതീവജാഗ്രത പുലർത്തണമെന്നറിയിച്ചിട്ടുണ്ട്. ഇസ്രയേലി ചിഹ്നങ്ങൾ പ്രദർശിപ്പിക്കാതിരിക്കാനും സുരക്ഷിതമല്ലാത്ത പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും നിർദ്ദേശമുണ്ട്. സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങളും മറ്റുവിവരങ്ങളും പങ്കുവെയ്ക്കുന്നത് ഒഴിവാക്കാനും വ്യക്തമാക്കി.-

ചൊവ്വാഴ്ച വൈകുന്നേരമാണ് ഡൽഹിയിലെ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡറെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

WEB DESK
Next Story
Share it