Begin typing your search...

രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നു; നിർമലാ സീതാരാമൻ

രൂപയുടെ മൂല്യം ഇടിയുന്നില്ല, ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നു; നിർമലാ സീതാരാമൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മറ്റു വിപണി കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം മികച്ച പ്രകടനം കാഴ്ചവച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ലേക്ക് ഇടിഞ്ഞതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഡോളറിന്റെ മൂല്യം ശക്തിപ്പെടുന്നതാണ് ഇതിനു കാരണമെന്നും രൂപയുടെ മൂല്യം കുറയുന്നില്ലെന്നും അവർ പറഞ്ഞു. യുഎസ് സന്ദർശന വേളയിൽ വാഷിങ്ടനിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

'രൂപയുടെ മൂല്യം ഇടിയുന്നില്ല. ഡോളറിന്റെ മൂല്യം തുടർച്ചയായി ശക്തിപ്പെടുന്നതായി കാണാം. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഡോളറിന്റെ മൂല്യം ഉയരുമ്പോൾ ഇന്ത്യൻ രൂപ ചെറുത്തുനിന്നിട്ടുണ്ടാകുമെന്നത് വസ്തുതയാണ്. വളർന്നുവരുന്ന മറ്റു പല വിപണി കറൻസികളെക്കാളും മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ നടത്തിയതെന്ന് ഞാൻ കരുതുന്നു' മന്ത്രി പറഞ്ഞു.

Ammu
Next Story
Share it