Begin typing your search...

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്; ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും : ആർഎസ്എസ് മേധാവി

ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്; ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും : ആർഎസ്എസ് മേധാവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാ​ഗവത് ഊന്നിപ്പറയുകയും പറഞ്ഞു.

നാഗ്പൂരിലെ ' കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാ​ഗവത്. കുടുംബം സമൂഹത്തിൻ്റെ ഭാഗമാണെന്നും ഓരോ കുടുംബവും ഒരു യൂണിറ്റാണെന്നും പറഞ്ഞു. ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ജനനനിരക്ക് 2.1 ന് താഴെ പോയാൽ സമൂഹം നശിക്കും. ജനന നിരക്ക് കുറയുന്ന സമൂഹം സ്വയം നശിക്കുമെന്നാണ് ലോകസാംഖ്യ ശാസ്ത്രം പറയുന്നതെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

നമ്മുടെ രാജ്യത്തിൻ്റെ ജനസംഖ്യാ നയം, ഏകദേശം 1998-ലോ 2002-ലോ തീരുമാനിച്ചത്. ജനസംഖ്യാ വളർച്ചാ നിരക്ക് 2.1-ൽ താഴെയാകരുതെന്നും പറയുന്നു. നമുക്ക് ജനസംഖ്യാ നിരക്ക് രണ്ടിൽ കൂടുതൽ ആവശ്യമാണ്. അതാണ് ജനസംഖ്യാ ശാസ്ത്രം പറയുന്നത്. സമൂഹം നിലനിൽക്കണമെങ്കിൽ ഈ സംഖ്യ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it