Begin typing your search...

ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം; ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരുടെ കത്ത്

ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം; ചീഫ് ജസ്റ്റിസിന് വിരമിച്ച ജഡ്ജിമാരുടെ കത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. 21 വിരമിച്ച ജഡ്ജിമാരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.

ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം.ആര്‍. ഷാ എന്നിവര്‍ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറിയ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.

ചിലര്‍ക്ക് അനുകൂലമായി ഉണ്ടാകുന്ന വിധികള്‍ തെരഞ്ഞുപിടിച്ച് പുകഴ്ത്തുകയും, എതിരായ വിധികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുകയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

WEB DESK
Next Story
Share it