Begin typing your search...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തിരിച്ചടി, ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തിരിച്ചടി, ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി നേരെത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് പവൻ ഖേരയ്‌ക്കെതിരെ അസമിലും ഉത്തർപ്രദേശിലും രജിസ്റ്റർ ചെയ്ത മൂന്ന് എഫ്‌ഐആറുകൾ കഴിഞ്ഞ വർഷം മാർച്ച് 20 ന് സുപ്രീം കോടതി സംയോജിപ്പിച്ചിരുന്നു.

ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കാണ് കേസ് മാറ്റിയത്. കേസിൽ ലഖ്നൗ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. ആരോപണവിധേയമായ പരാമർശങ്ങൾക്ക് ഖേര കോടതിയിൽ നിരുപാധികം മാപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

WEB DESK
Next Story
Share it