Begin typing your search...
റിയാസി ഭീകരാക്രമണം ; ജമ്മുകശ്മീരിൽ എൻഐഎയുടെ പരിശോധന
റിയാസി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മുകാശ്മീരിൽ എൻഐഎയുടെ പരിശോധന. രജൗരി ജില്ലയിലെ അഞ്ചിടങ്ങളിലായാണ് പരിശോധന. ഭീകരർക്ക് സഹായമെത്തിച്ചവരെയടക്കം കണ്ടെത്താനാണ് ശ്രമം. ഭീകരരുമായി ബന്ധമുള്ളവരിൽ നിന്നും കണ്ടെത്തിയ വസ്തുവകകൾ എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചന സംബന്ധിച്ചടക്കമുള്ള വിവരങ്ങൾ ലഭിക്കാനായി ഇത് പരിശോധിക്കുന്നത് തുടരുകയാണ്. ഈമാസം ഒൻപതിനാണ് തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടത്.
Next Story