Begin typing your search...

റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി

റിപ്പോ ഉയരില്ല, നിരക്ക് വർധന താൽക്കാലികമായി നിർത്തി എംപിസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റിപ്പോ നിരക്കിൽ വർധനയില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്. പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ കുറഞ്ഞിട്ടില്ലെങ്കിലും ഇത്തവണ നിരക്ക് വർധന വേണ്ടെന്നുവെയ്ക്കുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽ തുടരും.

നടപ്പ് സാമ്പത്തിക വർഷം 6.5ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ പാദത്തിൽ 7.8ശതമാനവും രണ്ടാമത്തെ പാദത്തിൽ 6.2ശതമാനവും മൂന്നാം പാദത്തിൽ 6.1ശതമാനവും നാലാം പാദത്തിൽ 5.9ശതമാനവുമാണ് വളർച്ചാ അനുമാനം. ആഗോള ബാങ്കിങ് പ്രതിസന്ധിയും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുത്താണ് എംപിസി യോഗം നിരക്ക് വർധന തൽക്കാലം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.

Aishwarya
Next Story
Share it