Begin typing your search...

രാജസ്ഥാനിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മദ്യശാലകള്‍ അടച്ചിടും

രാജസ്ഥാനിൽ രാമക്ഷേത്ര ഉദ്ഘാടന ദിവസം മദ്യശാലകള്‍ അടച്ചിടും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാണ്‍ പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് സംസ്ഥാനത്ത് 'ഡ്രൈ ഡേ'ആയിരിക്കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ 7000ത്തിലധികം മദ്യശാലകളും ബാറുകളും അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് രാജസ്ഥാന്‍ എക്സൈസ് വകുപ്പ് ഞായറാഴ്ച പുറത്തിറക്കി.

"ഈ ദിവസം മുഴുവൻ മദ്യശാലകൾ അടഞ്ഞുകിടക്കും. രാജസ്ഥാനിൽ മദ്യശാലകൾ അടയ്ക്കുന്ന സമയം രാത്രി 8 മണിയാണ്. ഈ സാഹചര്യത്തിൽ ജനുവരി 21 ന് രാത്രി 8 മണിക്ക് മദ്യശാലകൾ അടച്ച് ജനുവരി 23ന് രാവിലെ തുറക്കും" ഉത്തരവിൽ പറയുന്നു.ഇതുകൂടാതെ, ജയ്പൂരിലെ എല്ലാ ഇറച്ചിക്കടകളും അന്ന് തുറക്കില്ല.

അതേസമയം രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങുകൾക്ക് നാളെ തുടക്കമാകും. ഒരാഴ്ച നീളുന്ന ചടങ്ങുകൾക്ക് ശേഷമാണ് ഈ മാസം 22ന് പ്രാണ പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ ആചാര ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കിയിട്ടുണ്ട്. ശങ്കരാചാര്യന്മാരുടെ വിമർശനം സൃഷ്ടിച്ച സമ്മർദ്ദത്തെ മറികടക്കാൻ ഉള്ള ആലോചനയിൽ ആണ് ബി.ജെ.പി.

കൂടുതൽ പുരോഹിതന്മാരുടെ പിന്തുണ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇന്നലെ അയോധ്യ രാമക്ഷേത്രം മുൻനിർത്തി ബി.ജെ.പി ആരംഭിച്ച പ്രചരണം ഇന്നും തുടരും. ക്ഷേത്രങ്ങളിൽ ഇന്നും ബി.ജെ.പി നേതാക്കൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും.

WEB DESK
Next Story
Share it