Begin typing your search...

ഉത്തരേന്ത്യയിൽ മഴ ശക്തി പ്രാപിക്കുന്നു ; മുംബൈ നഗരം മുങ്ങി, സ്കൂളുകൾക്ക് അവധി

ഉത്തരേന്ത്യയിൽ മഴ ശക്തി പ്രാപിക്കുന്നു ; മുംബൈ നഗരം മുങ്ങി, സ്കൂളുകൾക്ക് അവധി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വലഞ്ഞ് ജനങ്ങൾ. കടുത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴച് ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കടുത്തവെള്ളക്കെട്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകൾ നേരത്തേ അടച്ചുപൂട്ടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയികുന്നു.

നഗരത്തിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഇന്നലെ വൈകുന്നേരം പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ബിഎംസിയിലെ ദുരന്തനിവാരണ കൺട്രോൾ റൂമിലെത്തി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. നിലയ്ക്കാതെ പെയ്യുന്ന മഴ വാഹന ഗതാഗതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമായും സെൻട്രൽ, ഹാർബർ ലൈനുകളിലെ ലോക്കൽ ട്രെയിൻ സർവീസുകളെയാണ് മഴ ബാധിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് സബർബൻ ട്രെയിൻ യാത്രയ്ക്കായി ഉപയോഗിക്കുന്നത്.

മുംബൈയ്ക്ക് പുറമെ, താനെ, പാൽഘർ ജില്ലകളിലും കനത്ത മഴയാണ് പെയ്യുന്നത്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താനെ പ്രദേശത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള 250 ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ ടീമുകൾ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെന്നും പാൽഘർ ദുരന്ത നിവാരണ സെൽ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. വരും മണിക്കൂറിലും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

WEB DESK
Next Story
Share it