Begin typing your search...

രാഹുലിന്റെ പാർട്ടി പ്രവേശനത്തിന് ശേഷം കോൺഗ്രസിന്റെ പെരുമാറ്റം മാറി; രാഷ്ട്രീയ നിലവാരം ഇടിഞ്ഞെന്ന് അമിത് ഷാ

രാഹുലിന്റെ പാർട്ടി പ്രവേശനത്തിന് ശേഷം കോൺഗ്രസിന്റെ പെരുമാറ്റം മാറി; രാഷ്ട്രീയ നിലവാരം ഇടിഞ്ഞെന്ന് അമിത് ഷാ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

രാഹുൽ ഗാന്ധിയുടെ വരവോടെ കോൺഗ്രസിന്റെ പെരുമാറ്റരീതിയിൽ മാറ്റം വന്നെന്നും രാഷ്ട്രയത്തിന്റെ നിലവാരം ഇടിഞ്ഞെന്നും അമിത് ഷാ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. പാർലമെന്റിൽ പ്രതിപക്ഷവും ഭരണപക്ഷവും എന്തുകൊണ്ടാണ് ഇത്ര വിദ്വേഷത്തോടെ പെരുമാറുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'എന്റെ അഭിപ്രായത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവേശനത്തിന് ശേഷമാണ് കോൺഗ്രസിന്റെ പെരുമാറ്റത്തിൽ മാറ്റംവന്നത്. ഇതിന് ശേഷം രാഷ്ട്രീയത്തിന്റെ നിലവാരം ഇടിഞ്ഞു' അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ 20 വർഷമായുള്ള പാർലമെന്റ് ബഹിഷ്‌കരണത്തിന്റെ കാരണങ്ങൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാകും. പാർലമെന്റിൽ നിന്ന് പുറത്തുപോകാൻ അവർ ഒഴികഴിവുകൾ കണ്ടെത്തുകയാണ്. നേരത്തെ, ബഹിഷ്‌കരണത്തിന് കാരണമായ സംഭവങ്ങൾ ഉണ്ടായിരുന്നു, ആ ബഹിഷ്‌കരണം പോലും കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് പ്രധാനമന്ത്രി മറുപടി പറയുമ്പോൾ ഒന്നര മണിക്കൂർ തുടർച്ചയായി അദ്ദേഹത്തെ തടസ്സപ്പെടുത്തുന്നതും ഞാൻ മുമ്പ് കണ്ടിട്ടില്ല. രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിന് ആ ജനവിധി നൽകിയതിനാലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്, നിങ്ങൾ നരേന്ദ്രമോദിയെയല്ല, ഭരണഘടനാ സംവിധാനത്തെയാണ് അവഹേളിക്കുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പാർലമെന്റിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്ന നടപടികളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it