Begin typing your search...

'രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു' ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാതവണയും മണിപ്പൂർ സന്ദർശിക്കുമ്പോൾ മോദി മോസ്‌കോ സന്ദർശിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

'കലാപം ആരംഭിച്ച മണിപ്പൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. അപ്പോഴും കലാപ ബാധിത പ്രദേശങ്ങൾ ഒരു തവണപോലും സന്ദർശിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് മണിപ്പൂരും അസമും സന്ദർശിക്കുമ്പോൾ നോൺ-ബയോളജിക്കലായ മോദി മോസ്‌കോ സന്ദർശനത്തിലാണ്'. കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന് അവകാശപ്പെടുന്ന മോദി മോസ്‌കോ യാത്രക്ക് ശേഷം അതിലും വിചിത്രമായ വാദങ്ങൾ ഉന്നയിച്ചേക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

ഒരേ പാർട്ടിയിലെ നേതാക്കളായിട്ടുപോലും മണിപ്പൂരിലെ മുഖ്യമന്ത്രിയെ കാണാൻ മോദി തയാറായിട്ടില്ല. മണിപ്പൂരിൽ നിന്നുള്ള എം.പി മാരും എം.എൽ.എ മാരുമുൾപ്പെടെയുള്ള മണിപ്പൂരിലെ ഒരു നേതാക്കളുമായും അദ്ദേഹം തയാറായിട്ടില്ലെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. ജൂലൈ 8നും 9നും നടക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി റഷ്യ സന്ദർശിക്കുന്നത്.

അതേസമയം മണിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി ജൂൺ 6ന് യുദ്ധം നടന്ന ജിരിബാം ജില്ലയിലേക്ക് പോകും. ശേഷം ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി അദ്ദേഹം സംവദിക്കും. ഗാന്ധി യാത്ര ചെയ്യുകയും അവിടെ നിന്ന് ജൂൺ 6 ന് പുതിയ അക്രമം നടന്ന ജിരിബാം ജില്ലയിലേക്ക് പോകുകയും ചെയ്യും. ഇംഫാലിൽ വിമാനമിറങ്ങിയ ശേഷം അദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി സംവദിക്കും.

WEB DESK
Next Story
Share it